തആവുനുൽ ഖദം വെൽഫെയർ അസോസിയേഷൻ പണ്ഡിതന്മാർക്കുള്ള മാസസഹായം വിതരണം ചെയ്തു

December 20, 2024 - By Kuttipathram Administrator

പണ്ഡിതന്മാർ കർമ്മസജ്ജരാകണം

തആവുനുൽ ഖദം:

പെരുമ്പാവൂർ:

സമൂഹത്തിൽ മദ്യ മയക്കുമരുന്ന് ഉപയോഗം ക്രമാതീതമായി കൂടുകയും മനുഷ്യൻ്റെസമാധാനാന്തരീക്ഷം തകരുകയും മൂല്യങ്ങൾകാറ്റിൽ പറത്തിക്കൊണ്ട്മത വിശ്വാസങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാനും മതചിന്നങ്ങളും ആരാധനാലയങ്ങളും തകർക്കാനും പിടിച്ചടക്കാനുമുള്ള കുൽസിത ശ്രമങ്ങൾശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ സമൂഹത്തിൻറെ നന്മക്കും ഐക്യത്തിനുമായി പണ്ഡിത സമൂഹംകർമ്മോത്സുകരാവുകയുംഅവരുടെദൗത്യംപൂർണമായി നിർവ്വഹിക്കാൻ സജ്ജരാവുകയും ചെയ്യണമെന്ന് തആവുനുൽ ഖദംവെൽഫെയർ അസോസിയേഷൻ ഉന്നദാധികാരസമിതി യോഗംഅഭിപ്രായപ്പെട്ടു. ഒരു വർഷത്തേക്കുള്ള കർമ്മപദ്ധതിക്കും അംഗത്വ ക്യാമ്പൈയിനും യോഗം രൂപം നൽകി.

സേവനരംഗത്ത് മാതൃകാതീർത്ത് ജീവിതത്തിൻറെ സായം സന്ധ്യയിൽ കഴിയുന്ന അംഗങ്ങളായ പണ്ഡിതന്മാർക്കുള്ള മാസസഹായം വിതരണം ചെയ്തു. അസോസിയേഷൻ്റെ ആസ്ഥാന മന്ദിരമായ തഖ്‌വ കോംപ്ലക്സ് ഹാളിൽ നടന്ന യോഗത്തിൽ വിവിധ ജില്ലകളിൽ നിന്നും ഉള്ള പ്രതിനിധികൾ തുക ഏറ്റുവാങ്ങി. പള്ളിക്കര അബൂബക്കർ ഖാസിമി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏലൂക്കര സ്വാലിഹ് മരക്കാർ ബാഖവി അൽഹാദി ഉദ്ഘാടനം ചെയ്തു. ചേലക്കുളം അബ്ദുൽ ഹമീദ് ബാഖവി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അഞ്ചൽനിസാമുദ്ദീൻ മുസ്ലിയാർ, കരുനാഗപ്പള്ളി അബ്ദുൽ ഫത്താഹ് അഹ്സനി(കൊല്ലം)

പുല്ലമ്പാറ നവാസ് മന്നാനി( തിരുവനന്തപുരം) തൊടുപുഴ അബ്ദുൽ റഷീദ് അൽകൗസരി(ഇടുക്കി) കാഞ്ഞിപ്പുഴ മുഹമ്മദ് കുഞ്ഞ് മുസ്ലിയാർ, വടുതല ഹുസൈൻ ബാഖവി(ആലപ്പുഴ) പട്ടിമറ്റം നൗഷാദ് ഫൈസി, ചെങ്ങര അബ്ദുൽ റഷീദ് അൽ അമാനി(എറണാകുളം) തുടങ്ങിയ ജില്ലാ പ്രതിനിധികൾ സംസാരിച്ചു.

കൊല്ലം മുഹമ്മദ് റാഫി അൽ കൗസരി സ്വാഗതവും കാവുങ്ങൾ പറമ്പ് ശംസുദ്ദീൻ അൽഹസനി നന്ദിയും പറഞ്ഞു.

 

Category: Headline

Recent

അല്ലാമാ ഖമറുദ്ദീൻ ഖാസിമി അല്ലാഹുവിൻ്റെ റഹ്മത്തിലേക്ക് യാത്രയായി

انا للہ وانا الیه راجعون ദാറുൽ ഉലൂം ദേവ്ബന്ദിന്റെ വിശ്വവിഖ്യാത ഹദീസ് പണ്ഡിതനും ആയിരങ്ങളുടെ പ്രിയഗുരുവര്യനുമായ അല്ലാമാ ഖമറുദ്ദീൻ ഖാസിമി അല്ലാഹുവിൻ്റെ റഹ്മത്തിലേക്ക് യാത്രയായി .…

December 22, 2024

തആവുനുൽ ഖദം വെൽഫെയർ അസോസിയേഷൻ പണ്ഡിതന്മാർക്കുള്ള മാസസഹായം വിതരണം ചെയ്തു

പണ്ഡിതന്മാർ കർമ്മസജ്ജരാകണം തആവുനുൽ ഖദം: പെരുമ്പാവൂർ: സമൂഹത്തിൽ മദ്യ മയക്കുമരുന്ന് ഉപയോഗം ക്രമാതീതമായി കൂടുകയും മനുഷ്യൻ്റെസമാധാനാന്തരീക്ഷം തകരുകയും മൂല്യങ്ങൾകാറ്റിൽ പറത്തിക്കൊണ്ട്മത വിശ്വാസങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാനും മതചിന്നങ്ങളും ആരാധനാലയങ്ങളും തകർക്കാനും…

December 20, 2024

പത്തൊൻപതാം വയസ്സിൽ 7 മണിക്കൂർ വിമാനം പറത്തി മലപ്പുറം പുൽപ്പറ്റ സ്വദേശി മറിയം…

പത്തൊൻപതാം വയസ്സിൽ 7 മണിക്കൂർ വിമാനം പറത്തി മലപ്പുറം പുൽപ്പറ്റ സ്വദേശി മറിയം ജുമാന. എംഎല്‍ ടിവി ഇബ്രാഹീമാണ് മറിയം ജുമാനയെ പറ്റി ഫെയ്സ്ബുക്ക് കുറിപ്പിട്ടിരുക്കുന്നത്. നാട്ടിൻപ്പുറത്തുകാരിയായി…

December 14, 2024

ജാമിഅ മർകസ് പ്രൊ-ചാൻസിലർ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാനായി…

ജാമിഅ മർകസ് പ്രൊ-ചാൻസിലറും പ്രിയ സുഹൃത്തുമായ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതിൽ വളരെ സന്തോഷമുണ്ട്. കഴിഞ്ഞ രണ്ടു ടേമുകളിലായി ആറുവർഷം വഹിച്ചിരുന്ന…

December 11, 2024

മുതഅല്ലിം ഫെസ്റ്റിൽ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി പോഞ്ഞാശ്ശേരി അൽ ഫുർഖാൻ വിദ്യാർത്ഥികൾ

മുതഅല്ലിം ഫെസ്റ്റിൽ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി പോഞ്ഞാശ്ശേരി അൽ ഫുർഖാൻ വിദ്യാർത്ഥികൾ   പെരുമ്പാവൂർ : ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എറണാകുളം ജില്ല തലത്തിൽ…

December 06, 2024
Load More