സെൻട്രൽ മഹല്ല് ജമാഅത്ത്, മുവാറ്റുപുഴ 4-ാമത് സക്കാത്തുമാൽ ഭവനപദ്ധതി 8 വീടുകളുടെ താക്കോൽദാനം
സെൻട്രൽ മഹല്ല് ജമാഅത്ത്, മുവാറ്റുപുഴ 4-ാമത് സക്കാത്തുമാൽ ഭവനപദ്ധതി 8 വീടുകളുടെ താക്കോൽദാനം
4-11-2024 തിങ്കളാഴ്ച 4 p.m.
മൂവാറ്റുപുഴ സെൻട്രൽ മഹല്ല് ജമാഅത്തിൻ്റെ കീഴിലുള്ള സക്കാത്തുമാൽ ഫണ്ട് മുഖേന സമാഹരിച്ച ഒരു കോടിയോളം രൂപ മുടക്കി പായിപ്ര പഞ്ചായത്ത് 3-ാം വാർഡിൽ നിരപ്പ് ഭാഗത്ത് പണിപൂർത്തീകരിച്ച 8 വീടുകളുടെ താക്കോൽദാനം 2024 നവംബർ 4-ാം തീയതി തിങ്കളാഴ്ച 4 മണിക്ക് ബഹുമാന്യരായ ഇസ്ലാമിക പണ്ഡിതൻമാരുടേയും എം.പി എം.എൽ.എ മറ്റ് പ്രമുഖ വ്യക്തികളുടേയും സാന്നിദ്ധ്യത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ബഹു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു. ചടങ്ങിലേക്ക് താങ്കളുടേയും കുടുംബാംഗങ്ങളുടേയും മഹനീയ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.
എന്ന്,
ജന.സെക്രട്ടറി, സെൻട്രൽ മഹല്ല് ജമാഅത്ത്